രണ്ടു കോടിയുടെ ഹാഷിഷുമായി പിടിയിൽ

പാ​ല​ക്കാ​ട്: ര​ണ്ടു കോ​ടി രൂ​പ​യു​ടെ ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി മ​ല​പ്പു​റം സ്വ​ദേ​ശി അ​റ​സ്റ്റി​ലാ​യി. ആ​ല​ങ്കോ​ട് കോ​ക്കൂ​ർ സ്വ​ദേ​ശി വി​ഷ്ണു​വാ​ണ് വാ​ള​യാ​ർ ചെ​ക്ക്​​പോ​സ്റ്റി​ൽ അ​റ​സ്റ്റി​ലാ​യ​ത്. 1.85 കിലോ ​ഹാ​ഷി​ഷ് ഓ​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലെ ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ൾ.

ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ബ​സി​ൽ​നി​ന്ന്​ പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള ബ​സി​ൽ തൃ​ശൂ​രി​ൽ ഇ​റ​ങ്ങാ​നാ​യി​രു​ന്നു പ്ര​തി​യു​ടെ പ​ദ്ധ​തി. തൃ​ശൂ​രി​ലു​ള്ള സു​ഹൃ​ത്തി​ന് ന​ൽ​കാ​ൻ വാ​ങ്ങി​യെ​ന്നാ​ണ് എ​ക്‌​സൈ​സി​ന് ന​ൽ​കി​യ മൊ​ഴി. 

Tags:    
News Summary - youth Arrested with hashish worth two crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.