Posted On
date_range Updated On
date_range വിദേശ മദ്യവുമായി യുവാവ് പിടിയിൽ
തുവ്വൂർ: അനധികൃത വിൽപനയ്ക്കായി കൊണ്ടുവന്ന പത്ത് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പായിപ്പുല്ലിലെ കൊറ്റങ്ങോടൻ കബീറിനെ (32) ആണ് കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്.
ഓട്ടോറിക്ഷയിൽ ചില്ലറ മദ്യവിൽപന നടത്തുകയായിരുന്നു ഇയാൾ.എസ്.ഐമാരായ അബ്‌ദുന്നാസർ, മൊയ്തീൻകുട്ടി, സി.പി.ഒമാരായ വിനീഷ്, മനു പ്രസാദ്, അർഷാദ്, അജിത് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.