Posted On
date_range Updated On
date_range വിദേശമദ്യവുമായി യുവാവ് പിടിയിൽ
ആലപ്പുഴ: വിൽപനക്കായി ശേഖരിച്ച ഇന്ത്യൻ നിർമിത വിദേശമദ്യവുമായി പുന്നപ്ര തെക്ക് പഞ്ചായത്ത് വാച്ചാക്കൽ വീട്ടിൽ റെജിൻ ജോണിനെ (34) ആലപ്പുഴ സൗത്ത് സ്റ്റേഷന്‍ ഓഫിസര്‍ എസ്. അരുൺ, എസ്.ഐ രജിരാജ്, ജൂനിയർ എസ്.ഐ വിഷ്ണു ബി.സി. നായർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡിനു സമീപം 18 പ്ലാസ്റ്റിക് കുപ്പികളിലായി ഒമ്പത് ലിറ്റർ മദ്യവുമായാണ് പിടിയിലായത്. മദ്യം വാങ്ങാൻ കൈയില്‍ കരുതിയിരുന്ന 6960 രൂപയും കണ്ടെടുത്തു. ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.