ആഷിഖ്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കോതമംഗലം: എക്സൈസ് നെല്ലിക്കുഴിൽ നടത്തിയ പരിശോധനയിൽ മാരക മായക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. അശമന്നൂർ എക്കുന്നം പണിക്കരുകുടി വീട്ടിൽ ആഷിഖാണ് (22) ഒരു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
പെരുമ്പാവൂർ ഭാഗത്തുനിന്ന് വാങ്ങി ചില്ലറ വിൽപന നടത്തുന്നതിനിടെയാണ് പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപ്, പ്രിവന്‍റിവ് ഓഫിസർമാരായ കെ.എ. നിയാസ്, എ.ഇ. സിദ്ദീഖ്, സി.ഇ.ഒമാരായ ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.