Posted On
date_range Updated On
date_range ലഹരി മരുന്നുമായി യുവാവ് പിടിയിൽ
ചെർപ്പുളശ്ശേരി: ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസിന്‍റെ പിടിയിൽ. കുലുക്കല്ലൂർ പള്ളിയാൽതൊടി മുഹമ്മദ് സലാഹുദ്ദീനെയാണ് (21) എക്സൈസ് സംഘം നെല്ലായ കൃഷ്ണപ്പടിയിൽനിന്ന് പിടികൂടിയത്. 360 മില്ലിഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടികൂടി.
സലാഹുദ്ദീന് ലഹരിമരുന്ന് എത്തിച്ച് നൽകിയത് കുലുക്കല്ലൂർ സ്വദേശിയാണെന്ന മൊഴിയെ തുടർന്ന് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഇയാളെ പിടികൂടാനായിട്ടില്ല. സലാഹുദ്ദീനെ ഒറ്റപ്പാലം കോടതിയിൽ ഹാജറാക്കി. എക്സൈസ് ഇൻസ്പെക്ടർ എസ്. സമീർ, പ്രിവന്‍റിവ് ഓഫിസർ സി.പി. ശിവശങ്കരൻ തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.