പോൾസൺ
ആലുവ: രാസ ലഹരിയുമായി യുവാവ് പിടിയിൽ. മുപ്പത്തടം എരമം സ്വദേശി പോൾസനെയാണ് (34) ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരീഷും സംഘവും പിടികൂടിയത്.
എക്സൈസ് കമീഷണറുടെ സ്പെഷൽ ഡ്രൈവ് ഉത്തരവിന്റെ ഭാഗമായി ആലുവ ടൗൺ പരിസരങ്ങളിൽ നടത്തിയ പരിശോധനയിൽ ബാങ്ക് കവലയിൽനിന്നാണ് ഇയാളെ പിടിച്ചത്. 250 മില്ലിഗ്രാം രാസലഹരി ഇയാളിൽനിന്ന് ലഭിച്ചു.
പരിശോധനയിൽ പ്രിവന്റിവ് ഓഫിസർ സി.എൻ. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ വി.ബി. രാജേഷ്, നിഷാദ്, സിദ്ധാർഥ്, ജിബിനാസ്, സലാഹുദ്ദീൻ, ഡ്രൈവർ ശിഹാബുദ്ദീൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.