പൈലി
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
നെടുമങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടഞ്ഞ് നിർത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ കരുപ്പൂര് പനച്ചമൂട് ചിരതലയ്ക്കൽ കൊല്ലായിക്കോണം പ്രണവത്തിൽ ഉണ്ണി എന്ന പൈലിയെ (39) പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ആറിന് വൈകിട്ട് 3.15 ന് വാണ്ട ഭാഗത്ത് വെച്ചാണ് സംഭവം. പെൺകുട്ടിയെ മുൻ പരിചയം ഇല്ലാതിരുന്ന പ്രതി ബൈക്കിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി ഉപദ്രവിക്കുകയായിരുന്നു.
നെടുമങ്ങാട് ഡിവൈ.എസ്.പി അനിൽകുമാറിന്‍റെ നിർദ്ദേശനുസരണം ഇൻസ്‌പെക്ടർ വി. രാജേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ സുനിൽ ഗോപി, എ.എസ്.ഐമാരായ ആനന്ദ കുട്ടൻ, നൂർ ഉൽ ഹസൻ, എസ്.സി.പി.ഒമാരായ ബിജു, ബിജു ആർ. പ്രസാദ് ആർ.ജെ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.