Posted On
date_range Updated On
date_range യുവതിയെ ആണ്‍ സുഹൃത്ത് വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര വെണ്പകലില് യൂവതിയെ ആണ്‍ സുഹൃത്ത് വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു സംഭവം. നെയ്യാറ്റിന്‍കര, വെണ്‍പകല്‍ സ്വദേശിനി സൂര്യ (28)ക്കാണ് പരിക്കേറ്റത് .
സംഭവത്തില്‍ കൊടുങ്ങാവിള സ്വദേശി സച്ചു പൊലീസ് കസ്റ്റഡിയിലായി. സൂര്യയുടെ വീട്ടില്‍ കയറി വെട്ടുകത്തി ഉപയോഗിച്ച് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവത്രെ. തുടർന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം യുവാവ് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് യുവതിയെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.