പരസ്യ മദ്യപാനം ചോദ്യം ചെയ്തു; കൊല്ലത്ത് ബൈക്ക് തടഞ്ഞുനിർത്തി യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു

കൊല്ലം: ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. സുജിന്റെ കൂടെയുണ്ടായിരുന്ന അനന്ദു എന്ന യുവാവിനും കുത്തേറ്റു.

സംഭവത്തിൽ തുമ്പമൺതൊടി സ്വദേശികളായ വിവേക്, സൂര്യജിത്ത്, ലാലു എന്നറിയപ്പെടുന്ന ബിജു, മഹി, വിജയ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടയുണ്ടായ തർക്കത്തിന് പുറമേ പ്രതികളുടെ പരസ്യം മദ്യപാനം ചോദ്യം ചെയ്തതും സുജിനോടുള്ള വൈരാഗ്യത്തിന് കാരണമായതെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

സുഹൃത്തുക്കളുമൊത്ത് കാരംസ് കളിച്ച് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുംവഴിയാണ് ഒരു സംഘം ബൈക്ക് തടഞ്ഞത്. തുടർന്ന് സുജിന്റെ വയറിനും അനന്ദുവിന്റെ മുതുകിനും കുത്തുകയായിരുന്നു.

ഇരുട്ടിൽ മറഞ്ഞിരുന്ന് അപ്രതീക്ഷിതമായി പ്രതികൾ ആക്രമിച്ചുവെന്നാണ് കുത്തേറ്റ സുജിന്റെ സുഹൃത്ത് അനന്ദു നൽകിയ മൊഴി. 

പ്രതികളെ ചിതറ പൊലീസ് കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യുകയാണ്. കൊല നടന്ന സ്ഥലത്ത് നിന്നും കഞ്ചാവ് പൊതികളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുജിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരിക്കേറ്റ അനന്ദു തിരുവന്തപുരം മെഡിക്കൽ കൊളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Tags:    
News Summary - Young man stabbed to death in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.