Posted On
date_range Updated On
date_range പീഡനക്കേസിൽ യുവാവിന് മൂന്ന് വർഷം കഠിന തടവ്
പറവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 10,000 രൂപ പിഴയും. എടത്തല പുത്തൻവീട്ടിൽ കൊല്ലംകുടി വീട്ടിൽ സജീറിനെയാണ് (24) പറവൂർ അതിവേഗ സ്പെഷൽ കോടതി ജഡ്ജി ടി.കെ. സുരേഷ് ശിക്ഷിച്ചത്.
പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം അധിക തടവ് അനുഭവിക്കണം. 2020 ഫെബ്രുവരി ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം. ഏലൂർ എസ്.എച്ച്.ഒ എം. മനോജ് ആണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവിത ഗിരീഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.