എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

അഞ്ചൽ: എം.ഡി.എം.എയുമായി യുവാവിനെ അഞ്ചൽ എക്സൈസ് അറസ്റ്റ് ചെയ്തു. കാസർകോട് ഉപ്പള മംഗലത്താടി പച്ചമ്പളയിൽ പവാസ് (23) ആണ് അറസ്റ്റിലായത്. അഞ്ചൽ ആർ.ഒ ജങ്ഷനിൽ നിന്നുമാണ് പവാസിനെ പിടികൂടിയത്. 6.885 ഗ്രാം മയക്കു മരുന്ന് ഇയാളിൽനിന്ന് പിടിച്ചെടുത്തു.

മംഗലാപുരത്തുനിന്ന് വാങ്ങി ട്രെയിനിൽ കൊല്ലത്തെത്തിയ ശേഷം സുഹൃത്തിന്‍റെ ബൈക്കിലാണ് പവാസ് അഞ്ചലിലെത്തിയത്. ഇവിടെ നേരത്തേ ഒരു ബേക്കറിയിൽ ഷവർമ മേക്കറായി ഇയാൾ ജോലി ചെയ്തിരുന്നു. അക്കാലത്തുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് വിൽക്കുന്നതിനായിരുന്നു അഞ്ചലിലെത്തിയതെന്ന് എക്സൈസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബേക്കറിയിലെ കാസർകോട്, കോഴിക്കോട് സ്വദേശികളായ യുവാക്കളെയും എക്സൈസ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.