മജീദ്
Posted On
date_range Updated On
date_range ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ
മലപ്പുറം: മൂന്നുകിലോ ഹഷീഷ് ഓയിലുമായി ഒരാളെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് പിടികൂടി. കോഡൂര്‍ സ്വദേശി മജീദാണ്(38) പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കോഡൂരിലെ ഇദ്ദേഹത്തിെൻറ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഹഷീഷ് ഓയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. മജീദ് 2021 ആഗസ്റ്റില്‍ 25 കിലോ കഞ്ചാവ് കടത്തിയതിന് ആന്ധ്രയില്‍ പിടിയിലായിട്ടുണ്ട്. പരിശോധനക്ക് സ്റ്റേറ്റ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സി.ഐ ടി. അനില്‍കുമാര്‍, അംഗങ്ങളായ കെ.വി. വിനോദ്, ജി.ആര്. രാഗേഷ്, മുഹമ്മദലി, പ്രജോഷ്, അരുണ്‍ ബസന്ത്, കെ. രാജീവ് എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.