പ്രശാന്ത്
Posted On
date_range Updated On
date_range ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ
ചെങ്ങന്നൂർ: 30 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റിൽ. ചെറിയനാട് അരിയുണ്ണിശ്ശേരി കിഴക്ക് നെടുംതറയിൽ വീട്ടിൽ പ്രശാന്താണ് പിടിയിലായത്. ചെറിയനാട് ആവണിപ്പാടത്താണ് ചാരായം വാറ്റിയത്. ഒപ്പം ഉണ്ടായിരുന്ന സഹായി രവി എക്സൈസ് സംഘത്തെ കണ്ടതോടെ കടന്നുകളഞ്ഞു. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റിവ് ഓഫിസർ ബി. സുനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്‍റിവ് ഓഫിസർ ജോഷി ജോൺ, സി.ഇ.ഒമാരായ പി.ആർ. ബിനോയ്, സി.കെ. അനീഷ് കുമാർ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.