മുഹമ്മദ് ഷാഫി
Posted On
date_range Updated On
date_range ലഹരിമരുന്നുമായി യുവാവ് പിടിയിൽ
കുറ്റിപ്പുറം: മാരക ലഹരി വസ്തുവായ എം.ഡി.എം.എയുമായി യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി. പുത്തനത്താണി പുന്നത്തല മൃതുവാട്ടിൽ മുഹമ്മദ് ഷാഫി (35) ആണ് പിടിയിലായത്. കുറ്റിപ്പുറം തിരൂർ റോഡ് പരിസരത്ത് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പ്രതിയുടെ കൈവശം ഉണ്ടായിരുന്നത്.
കുറ്റിപ്പുറം എസ്.ഐ നിഖിലിെൻറ നേതൃത്വത്തിൽ സി.പി.ഒമാരായ പ്രശാന്ത്, നിഷാദ്, സുമേഷ്, അലക്സ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്കൂൾ തുറന്ന സാഹചര്യത്തിൽ പൊലീസ് ലഹരി വേട്ട ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.