കിഴക്കമ്പലം: കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് എം.ഡി.എം.എ മയക്കുമരുന്നുമായി കുന്നത്തുനാട് പൊലീസിെൻറ പിടിയിലായി. കൊമ്പനാട് ക്രാരിയേലി മാനാംകുഴി ലിേൻറായെയാണ് (24) പിടികൂടിയത്. നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ഇയാളെ കാപ്പ ചുമത്തി ഒരുവര്‍ഷത്തേക്ക് റൂറല്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ കഴിഞ്ഞ ഡിസംബറിലാണ് നാടുകടത്തിയത്. ഇത് ലംഘിച്ചാണ് മയക്കുമരുന്നുമായി ജില്ലയിലെത്തിയത്.
പള്ളിക്കര വെമ്പിള്ളി ഭാഗത്ത് ഇയാളുണ്ടെന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം രാത്രി വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. നരഹത്യശ്രമം, അടിപിടി, കവര്‍ച്ച, മാരകായുധം കൈവശംെവക്കല്‍ തുടങ്ങി നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ട്.
എ.എസ്.പി അനുജ് പല്‍വാല്‍, പൊലീസ് ഇന്‍സ്പെക്ടര്‍ വി.ടി. ഷാജന്, എസ്.ഐമാരായ എം.പി. എബി, കെ.ടി. ഷൈജന്‍, എ.എസ്.ഐ കെ.കെ. സുരേഷ് കുമാര്‍, എസ്.സി.പി.ഒമാരായ പി.എ. അബ്ദുൽ മനാഫ്, കെ.എന്‍. അജില്‍ കുമാര്‍, ടി.എ. അഫ്സല്, എഡ്വിന് ജോസഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.