എസ്.കെ.
സാബിർ
Posted On
date_range Updated On
date_range പയ്യന്നൂരിൽ ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
പയ്യന്നൂർ: മാരക മയക്കുമരുന്ന് സഹിതം യുവാവിനെ പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് ദേബി ചാന്ദനയിലെ എസ്.കെ. സാബിറിനെയാണ് (29) ഇൻസ്പെക്ടർ എൻ. വൈശാഖിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പെരുമ്പ ഭാഗങ്ങളിൽ ട്രക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി നടത്തിയ റെയ്ഡിൽ പിടിയിലായ യുവാവിന്റെ പക്കൽ നിന്ന് 15 ഗ്രാം ബ്രൗൺഷുഗർ പിടിച്ചെടുത്തു. ആഴ്ചകളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു യുവാവ്. പ്രിവന്റിവ് ഓഫിസർമാരായ പി.വി. ശ്രീനിവാസൻ, വി. മനോജ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസർമാരായ ടി. ഖാലിദ്, എം.പി. സുരേഷ്ബാബു, സിവിൽ ഓഫിസർമാരായ ടി.വി. വിജിത്ത്, എ.വി. സജിൻ, പി. സൂരജ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.