അഫ്സൽ
Posted On
date_range Updated On
date_range ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ
തലശ്ശേരി: 10 മില്ലിഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. ടെമ്പിൾഗേറ്റ് സ്വദേശി സി.വി. അഫ്സലിനെയാണ് (35) തലശ്ശേരി പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച ഉച്ചക്ക് കോട്ട പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാളിൽനിന്ന് ബ്രൗൺ ഷുഗർ കണ്ടെടുത്തത്.
തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിലിന്റെ നിർദേശപ്രകാരം എസ്.ഐ ഷെമി മോളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.പി.ഒമാരായ അനിൽ ആന്റണി, ജിജേഷ് കോപ്പായി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.