വ​യോ​ധി​ക​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പി​ടി​കൂ​ടി

പ​ത്ത​നം​തി​ട്ട: ഒ​റ്റ​ക്ക്​ താ​മ​സി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ പെ​ട്ട വ​യോ​ധി​ക​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച്​​ക​യ​റി ക​മ്പു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് ഉ​ട​ന​ടി പി​ടി​കൂ​ടി. കൈ​പ്പ​ട്ടൂ​ർ ചോ​തി​രം പു​ര​യി​ടം വീ​ട്ടി​ൽ ക​ല്യാ​ണി​യെ (76) ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച മൈ​ല​പ്ര മാ​ധ​വ വി​ലാ​സം വീ​ട്ടി​ൽ സ​ദാ​ശി​വ​നാ​ണ് (46) അ​റ​സ്റ്റി​ലാ​യ​ത്. ഈ​മാ​സം 12ന് ​സ​ന്ധ്യ​ക്കാ​ണ് സം​ഭ​വം. പ്ര​തി​യു​ടെ ഭാ​ര്യ​യും മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പ​ത്തി​ലാ​വാ​ൻ ഒ​ത്താ​ശ ചെ​യ്തു​കൊ​ടു​ത്തു എ​ന്നാ​രോ​പി​ച്ചാ​ണ് വൃ​ദ്ധ​യു​ടെ വീ​ട്ടി​ലെ​ത്തി ഇ​യാ​ൾ അ​തി​ക്ര​മം കാ​ട്ടി​യ​ത്.

കൈ​കൊ​ണ്ട് മു​ഖ​ത്ത് ഇ​ടി​ച്ച​തി​ൽ ഇ​ട​തു​ക​ണ്ണി​ൽ ച​ത​വ് സം​ഭ​വി​ച്ചു. എ​സ്.​ഐ​മാ​രാ​യ ര​തീ​ഷ് കു​മാ​ർ, വി​ഷ്ണു, എ.​എ​സ്.​ഐ അ​നി​ൽ കു​മാ​ർ, സി.​പി.​ഒ ബി​ജു വി​ശ്വ​നാ​ഥ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - Young man arrested for trying to kill a old lady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.