മാ​ര​കാ​യു​ധ​വു​മാ​യി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ജൂ​ഡി എ​ന്ന ജോ​ജ​ൻ ഫി​ലി​പ്പി​നെ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ കീ​ഴ്പ്പെ​ടു​ത്തു​ന്നു

മാരകായുധവുമായി ഭീകരാന്തരീക്ഷമുണ്ടാക്കിയ യുവാവ് പിടിയിൽ

പ​ന്ത​ളം: പ​ട്ടാ​പ്പ​ക​ൽ മാ​ര​കാ​യു​ധ​വു​മാ​യി യു​വാ​വ് മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച്​ ഒ​ടു​വി​ൽ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും എ​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​ന്ത​ളം, മു​ള​മ്പു​ഴ തൂ​തി​ക്കാ​ട് വ​ലി​യ​ത​റ​യി​ൽ ഫി​ലി​പ്പി​ന്‍റെ മ​ക​ൻ ജൂ​ഡി എ​ന്ന ജോ​ജ​ൻ ഫി​ലി​പ്പി​നെ​യാ​ണ്(38) ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ കീ​ഴ്പ്പെ​ടു​ത്തി​യ​ത്.

പ​ന്ത​ളം മാ​വേ​ലി​ക്ക​ര റോ​ഡി​ൽ കു​ന്നി​ക്കു​ഴി ജ​ങ്​​ഷ​നി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​നാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് കു​ന്നി​ക്കു​ഴി ജ​ങ്​​ഷ​ന് സ​മീ​പം വ​യ​ലി​ൻ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മൊ​ട്ട​വ​ർ​ഗീ​സ് എ​ന്ന വ​ർ​ഗീ​സി​ന്‍റെ സ​ഹോ​ദ​ര​നാ​ണ് ഇ​ദ്ദേ​ഹം. മാ​ര​കാ​യു​ധ​വു​മാ​യി കു​ന്നി​ക്കു​ഴി ജ​ങ്​​ഷ​നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ൽ​ക​യ​റി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ളും ത​ക​ർ​ത്തു. സം​ഭ​വ​മ​റി​ഞ്ഞ് പ​ന്ത​ളം പൊ​ലീ​സും അ​ടൂ​രി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും എ​ത്തി മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ൽ ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ആ​ളാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.



Tags:    
News Summary - Young man arrested for creating terror atmosphere with weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.