Posted On
date_range Updated On
date_range പ്രണയംനടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ
അടിമാലി: പ്രണയംനടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. അടിമാലി മച്ചിപ്ലാവിൽ വാടകക്ക് താമസിക്കുന്ന രാജകുമാരി കുളപ്പാറച്ചാൽ കടബ്കാനത്ത് ജ്യോതിഷിനെയാണ് (22) വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പാണ് 17കാരിയെ പ്രണയംനടിച്ച് വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയതായി പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണത്തിൽ ജ്യോതിഷിന്റെ വീട്ടിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.