കുന്നംകുളം: മോഷ്ടിച്ച സ്വർണമാലകകളും രേഖകളുമായി തമിഴ്നാട് സ്വദേശിനികൾ കുന്നംകുളം പൊലീസിന്റെ പിടിയിലായി.തമിഴ്നാട് മധുരൈ ചിന്താമണി തെരുവ് സ്വദേശികളായ കാവ്യ (39), പൂജ (29) എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
കുന്നംകുളം നഗരത്തിലെ മലായ ഗോൾഡിന് മുമ്പിൽ സംശയ സാഹചര്യത്തിൽ കണ്ട യുവതികളെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരുടെയും മൊഴികളിൽ സംശയം തോന്നിയതോടെ വനിതാ പൊലീസെത്തി നടത്തിയ പരിശോധനയിൽ ഇരുവരുടെയും ബാഗിലെ പഴ്സിൽ സ്വർണമാലകളും പണവും മറ്റു രേഖകളും കണ്ടെത്തി.
പഴ്സിൽ നിന്ന് കുറുമാൽ സ്വദേശിനി മഞ്ജുളയുടെ രേഖകൾ കണ്ടെത്തിയതോടെ ഇവരുമായി ബന്ധപ്പെട്ടപ്പോഴാണ് പഴ്സ് മോഷണം പോയതാണെന്ന്പൊ ലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.