Posted On
date_range Updated On
date_range പട്ടാപ്പകൽ യുവതിയുടെ അഞ്ച് പവന്റെ മാല തട്ടിപ്പറിച്ചു
കാഞ്ഞങ്ങാട്: പട്ടാപ്പകൽ യുവതിയുടെ കഴുത്തിൽനിന്ന് അഞ്ച് പവൻ സ്വർണാഭരണം തട്ടിയെടുത്തു.
ഹോസ്ദുർഗ് ടി.ബി റോഡിൽ താമസിക്കുന്ന രജനിയുടെ (40) മാലയാണ് തട്ടിയെടുത്തത്. കണ്ണൂരിൽ ബന്ധുവിന്റെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് കാഞ്ഞങ്ങാട്ട് ട്രെയിനിറങ്ങി നടന്ന് വരവെ അരിമല ഹോസ്പിറ്റൽ റോഡിൽ ഞായറാഴ്ച ഉച്ചക്കാണ് സംഭവം. രണ്ടംഗ സംഘമാണ് മാല പൊട്ടിച്ച് കടന്നു കളഞ്ഞത്.
വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തേക്ക് എത്തിയെങ്കിലും പിടിച്ചുപറി സംഘം രക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.