ഡൽഹി-ലഖ്നോ ദേശീയപാതയിൽ സ്യൂട്ട്കേസിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ലഖ്നോ: ഉത്തർപ്രദേശ് ഹാപൂരിലെ ഡൽഹി-ലഖ്നോ ദേശീയപാതയ്ക്ക് സമീപം സർവീസ് റോഡിൽ സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യാത്രക്കാരാണ് ഉപേക്ഷിച്ച നിലയിലുള്ള സ്യൂട്ട്കേസ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസിലാണ് മൃതദേഹം കണ്ടെത്തിയത്. 25നും 30നും ഇടയില്‍ പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ നിരവധി മുറിവുകളും അടികൊണ്ട് ചതഞ്ഞ പാടുകളും ഉണ്ട്. സ്യൂട്ട്കേസില്‍ മൃതദേഹം കൂടാതെ വസ്ത്രങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
വെട്ടുകൊണ്ട് മുറിവേറ്റ പാടുകളോടെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു സ്യൂട്ട്കേസിലെ മൃതദേഹം. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധന തുടങ്ങിയിട്ടുണ്ട്. സ്യൂട്ട്കേസില്‍ മൃതദേഹം കൂടാതെ വസ്ത്രങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സി.സി.ടി.വി ക്യാമറകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊല്ലപ്പെട്ട ആളെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.