ആതിര

യുവതിയെ കൊലപ്പെടുത്തി അതിരപ്പിള്ളി വനത്തിൽ തള്ളി; സുഹൃത്ത് അറസ്റ്റിൽ

തൃശൂർ: യുവതിയെ കൊലപ്പെടുത്തി അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്‍റെ ഭാര്യ ആതിര (26)യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചതാണ് കൊലക്ക് കാരണമെന്ന് പ്രതി പറഞ്ഞു.

സൂപ്പർമാർക്കറ്റിലെ സെയിൽസ് ഗേൾ ആണ് ആതിര. ഏതാനും ദിവസങ്ങളായി ആതിരയെ കാണാതായിരുന്നു. കാലടി പൊലീസിന്‍റെ അന്വേഷണത്തിനിടെയാണ് ഇടുക്കി സ്വദേശി അഖിലിനെ അറസ്റ്റ് ചെയ്തത്.

ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. പ്രതി കടം വാങ്ങിയ തുക ആതിര തിരിച്ചു ചോദിച്ചിരുന്നു. ആതിരയെ ഒഴിവാക്കാനായിരുന്നു കൊലപാതകം.

Tags:    
News Summary - woman killed in thrissur athirappilly forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.