Posted On
date_range Updated On
date_range ഭർത്താവുമായി വഴക്കിട്ട യുവതിയും മൂന്ന് പിഞ്ചു മക്കളും മരിച്ച നിലയിൽ; മക്കൾക്ക് വിഷം നൽകി ജീവനൊടുക്കിയെന്ന് നിഗമനം
മംഗളൂരു(കർണാടക): മാണ്ട്യയില്‍ മൂന്ന് പിഞ്ചു കുട്ടികൾ വിഷം അകത്ത് ചെന്നും മാതാവ് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഹൊളെ മധൂര്‍ ബീഡിയില്‍ ഉസ്ന കൗസര്‍(30), മക്കള്‍ ഹാരിസ്(ഏഴ്), ആലിസ(നാല്), ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്.
ഉസ്നയും ഭർത്താവ് അകീലുമായി കഴിഞ്ഞ ദിവസം രാത്രി വഴക്കുണ്ടായിരുന്നതായി അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചു.
യുവതി മക്കള്‍ക്ക് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്കിയ ശേഷം തൂങ്ങിമരിച്ചതായാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല.
മധൂര്‍ ടൗണില്‍ നഴ്സിംഗ് ഹോമില്‍ ജോലിചെയ്യുകയാണ് ഉസ്ന. കാര്‍ മെക്കാനിക്കാണ് ഭർത്താവ് അകീൽ. സംഭവത്തിന് പിറകിൽ ദുരൂഹതയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.