Posted On
date_range Updated On
date_range വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹരജിയിൽ ഇന്ന് വാദം തുടരും
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യ ഹരജിയിൽ വ്യാഴാഴ്ച വാദം തുടരും. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി.
കഴിഞ്ഞ ദിവസങ്ങളിൽ കേസിലെ നടപടിക്രമങ്ങൾ രഹസ്യമായിരുന്നെങ്കിലും ബുധനാഴ്ച തുറന്ന കോടതിയിലായിരുന്നു വാദം. കേസിൽ കക്ഷിചേർന്ന ഇരയായ യുവനടിയുടെ വാദമാണ് ബുധനാഴ്ച നടന്നത്. കഴിഞ്ഞ മാർച്ചിൽ രണ്ടുതവണ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.