മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ, മു​ഹ​മ്മ​ദ് അ​സ്​​ലം

നിരവധി കേസുകളിൽ പ്രതിയായ വാഹന മോഷ്ടാക്കൾ പിടിയിൽ

പാ​ല​ക്കാ​ട്​: വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് അ​ത്തോ​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ൽ​മാ​ൻ (24), തൃ​ശൂ​ർ പു​ത്തം​പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്​​ലം (24) എ​ന്നി​വ​രെ​യാ​ണ്​ ക​സ​ബ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പു​തു​ശ്ശേ​രി കു​രു​ടി​ക്കാ​ട് ഉ​ദ​യ ന​ഗ​റി​ൽ സു​നി​ൽ കു​മാ​ർ ത​ന്‍റെ ബൈ​ക്ക്​ ഒ.​എ​ൽ.​എ​ക്​​സ്​ വ​ഴി വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ട​പാ​ടു​കാ​ർ ച​മ​ഞ്ഞെ​ത്തി​യ പ്ര​തി​ക​ൾ ഓ​ടി​ച്ച്​ നോ​ക്കാ​നെ​ന്ന പേ​രി​ൽ വാ​ങ്ങി. തു​ട​ർ​ന്ന്​ ബൈ​ക്കു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും പാ​ല​ക്കാ​ട്ടെ​ത്തി​യ​ത് വ​യ​നാ​ട്ടി​ൽ​നി​ന്ന്​ മോ​ഷ്ടി​ച്ച മ​റ്റൊ​രു സ്കൂ​ട്ട​റി​ലാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ആ ​സ്കൂ​ട്ട​ർ ഉ​പേ​ക്ഷി​ച്ചാ​ണ് ബൈ​ക്കു​മാ​യി ക​ട​ന്ന​ത്. ബൈ​ക്ക്​ എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച​വ​യാ​ണെ​ന്ന്​ ക​ണ്ടെ​ത്തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

എ​സ്.​ഐ​മാ​രാ​യ എ​സ്. അ​നീ​ഷ്, രം​ഗ​നാ​ഥ​ൻ, എ.​എ​സ്.​ഐ ര​മേ​ഷ്, എ​സ്.​സി.​പി.​ഒ ശെ​ൽ​വ​രാ​ജ്, സി.​പി.​ഒ മു​ഹ​മ്മ​ദ് മു​ആ​ദ്, മൃ​ദു​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. 

Tags:    
News Summary - Vehicle thieves arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.