കൃഷ്ണകുമാർ, സംഗീത

കൊലപാതകവും ആത്മഹത്യയും; കൃഷ്ണകുമാർ ഉപയോഗിച്ചത് പ്രത്യേക തോക്ക്; രൂ​പമാ​റ്റം വരുത്തിയത്

വ​ണ്ടാ​ഴി: വ​ണ്ടാ​ഴി സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ ആ​ത്മ​ഹ​ത്യ​ക്കും ഭാ​ര്യ​യെ കൊ​ല​​പ്പെ​ടു​ത്താ​നും ഉ​പ​യോ​ഗി​ച്ച​ത് 12 എം ​എം ബോ​ർ വ​ലി​പ്പ​ത്തി​ലു​ള്ള തോ​ക്ക്.

വ്യാ​ജ​മാ​യി തോ​ക്ക് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​വ​രി​ൽ നി​ന്നോ മ​റ്റോ സം​ഘ​ടി​പ്പി​ച്ച​താ​കാ​മെ​ന്നാ​ണ് സൂ​ച​ന. 2.5 എം ​എം തി​ര ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്ന രീ​തി​യി​ലു​ള്ള തോ​ക്ക് കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നോ ബം​ഗ​ളൂ​രു​വി​ൽ നി​ന്നോ സം​ഘ​ടി​പ്പി​ച്ച​താ​കാ​മെ​ന്ന് ക​രു​തു​ന്നു.

സാ​ധാ​ര​ണ തോ​ക്കി​നേ​ക്കാ​ൾ നീ​ളം കു​റ​വാ​ണി​തി​ന്. മ​ട​ക്കി ചെ​റി​യ ബാ​ഗി​നു​ള്ളി​ലാ​ക്കി കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ രൂ​പം മാ​റ്റി​യ​താ​ണി​തെ​ന്നും ഭാ​ര്യ​ക്ക് കോ​യ​മ്പ​ത്തൂ​രി​ൽ ഡോ​ക്ട​റാ​യ ഒ​രാ​ളു​മാ​യി ബ​ന്ധ​മു​​​ണ്ടെ​ന്ന സം​ശ​യ​ത്താ​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്നും കോ​യ​മ്പ​ത്തൂ​ർ പൊ​ലീ​സ് പ​റ​ഞ്ഞു.

സാ​ധാ​ര​ണ വെ​ള്ളി​യാ​ഴ്ച കോ​യ​മ്പ​ത്തൂ​രി​ൽ പോ​യി ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ക​ണ്ട ശേ​ഷം തി​ങ്ക​ളാ​ഴ്ച​യാ​ണ് കൃ​ഷ്ണ​കു​മാ​ർ മ​ട​ങ്ങാ​റു​ള്ള​ത്.

അ​ടു​ത്തി​ടെ​യാ​യി ഭാ​ര്യ​യു​മാ​യി ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഈ ​വെ​ള്ളി​യാ​ഴ്ച കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​യി​രു​ന്നി​ല്ല. മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ചാ​ലേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​വൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. 

വ​ണ്ടാ​ഴി ന​ടു​ങ്ങി

വ​ണ്ടാ​ഴി: ഭാ​ര്യ​യെ ​കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് സ്വ​യം വെ​ടി​വെ​ച്ച് മ​രി​ച്ച വാ​ർ​ത്ത വ​ണ്ടാ​ഴി​യെ ന​ടു​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൃ​ഷ്ണ​കു​മാ​ർ വീ​ടി​ന്റെ ഗേ​റ്റി​ന് സ​മീ​പം വെ​ടി​വ​ച്ച് മ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം നാ​ട​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ത്തി​ലാ​ണ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വ​ന്ന​താ​ണെ​ന്ന​റി​ഞ്ഞ​ത്.

കൃ​ഷ്ണ​കു​മാ​റി​ന്റെ മാ​താ​പി​താ​ക്ക​ൾ ഉ​ട​ൻ മം​ഗ​ലം​ഡാം പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​കാ​ലം വി​ദേ​ശ​ത്താ​യി​രു​ന്ന കൃ​ഷ്ണ​കു​മാ​ർ കോ​വി​ഡ് കാ​ല​ത്ത് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം വീ​ട്ടി​ൽ കൃ​ഷി​പ്പ​ണി​ക​ളു​മാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. കൃ​ഷ്ണ​കു​മാ​റി​ന്റെ മൃ​ത​ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക്ക​രി​ച്ചു. സം​ഗീ​ത​യു​ടെ മൃ​ത​ദേ​ഹം സു​ലൂ​ർ പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച പോ​സ്റ്റ്മോ​ർ​ട്ട ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Tags:    
News Summary - vandazhi murder; krishnakumar used a special gun

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.