പ്രകൃതി വിരുദ്ധ പീഡനം: പ്രതി പിടിയിൽ

ചാവക്കാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ. മാള തിരുമുക്കുളം, മതിരിപ്പളളി കുണ്ടൂർ സ്വദേശി പ്ലാക്കൽ വീട്ടിൽ ഹാഷിമിനെയാണ് (48) ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാൽ അറസ്റ്റ് ചെയ്തത്.

വയനാട്ടിലുളള മത സ്ഥാപനത്തിനു വേണ്ടി പണം പിരിക്കുന്നയാളാണ് ഹാഷിം. കടപ്പുറം പഞ്ചായത്തിൽ താമസിക്കുന്ന കുട്ടിയുടെ വീടിനടുത്തുളള ഒഴിഞ്ഞ വീട്ടിൽ വെച്ചാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ചാവക്കാട് എസ്.ഐ ഡി. വൈശാഖ്, സീനിയർ സി.പി.ഒ സന്ദീപ്, സി.പി.ഒമാരായ ജയകൃഷ്ണൻ, ബൈജു, നസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Unnatural rape Accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.