മുഹമ്മദ് ഫഹദ്, സുനന്ദ്
Posted On
date_range Updated On
date_range നടുറോഡിൽ വടിവാൾ വീശി പരിഭ്രാന്ത്രി സൃഷ്ടിച്ച രണ്ടു യുവാക്കൾ പിടിയിൽ
താമരശ്ശേരി: നടുറോഡിൽ വടിവാൾ വീശി പരിഭ്രാന്ത്രി സൃഷ്ടിച്ച രണ്ടു യുവാക്കൾ പിടിയിൽ. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ താമരശ്ശേരി കാരാടിയിലാണ് യുവാക്കൾ തലങ്ങും വിലങ്ങുമായി വടിവാൾ വീശിയത്.
താമരശ്ശേരി ഉല്ലാസ് കോളനി ചുണ്ടയിൽ മുഹമ്മദ് ഫഹദ് (23), കൊടുവള്ളി ആറങ്ങോട് പടിപ്പുരക്കൽ ലക്ഷം വീട് കോളനിയിൽ സുനന്ദ് എന്ന കുട്ടാണി (28) എന്നിവരാണ് പൊലീസ് പിടിയിലായത്.
കാർ യാത്രികരുമായി വാക്ക് തർക്കമുണ്ടായതിനെ തുടർന്ന് വാഹനത്തിൽ സൂക്ഷിച്ച വടിവാൾ എടുത്ത് ആക്രമിക്കാനിറങ്ങുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് പ്രതികളെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.