എസ്.ഐ സന്തോഷ്
Posted On
date_range Updated On
date_range പൊലീസിനെ കണ്ട് മിന്നൽ വേഗത്തില്‍ പാഞ്ഞ് ബൈക്ക്, തടയാൻ ശ്രമിച്ച എസ്ഐയെ ഇടിച്ച് തെറിപ്പിച്ചു, കൈക്ക് പൊട്ടലുണ്ട്
ഇരുചക്ര വാഹനം എസ്ഐയെ ഇടിച്ചിട്ട് നിർത്താതെ പോയി. ഇന്നലെ രാത്രിയിൽ എറണാകുളം ഫോർട്ടുകൊച്ചിയിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. എസ് ഐ സന്തോഷിന് പരിക്കേറ്റു. പൊലീസിനെ കണ്ട് ബൈക്ക് അമിത വേഗതയില്‍ ഓടിക്കുകയായിരുന്നു. തടഞ്ഞു നിര്‍ത്താനുള്ള ശ്രമത്തിനിടെ ബൈക്ക് ഇടിച്ച് എസ് ഐ സന്തോഷ് നിലത്തു വീണു. എസ് ഐയുടെ കൈക്ക് പൊട്ടലുണ്ട്. ബൈക്കോടിച്ച ആളേയും പിറകിലിരുന്ന ആളേയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.