സനന്ദൻ, സജിത് കുമാർ
Posted On
date_range Updated On
date_range വിദ്യാർഥിയെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍; മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം
പാലാ: പോളിടെക്നിക് കോളജിലെ വിദ്യാർഥിയെ ആക്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം മണ്ണയ്ക്കനാട് ഒഴുകയിൽ വീട്ടിൽ സനന്ദൻ (22), കാണക്കാരി കോയിക്കൽ വീട്ടിൽ സജിത് കുമാർ (20) എന്നിവരെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പാലാ പോളിടെക്നിക് കോളജിലെ വിദ്യാർഥിയായ ആകാശിനെ സംഘം ചേർന്ന് ഹോസ്റ്റലിെൻറ മുൻവശത്ത് വെച്ച് ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇവരെ പൊലീസ് തിരച്ചിലിനൊടുവിൽ പിടികൂടുകയുമായിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.