താഹയും ശ്രീനാഥും
Posted On
date_range Updated On
date_range ഇരുതലമൂരിയുമായി രണ്ടുപേർ പിടിയിൽ
റാന്നി: ഇരുതലമൂരിയുമായി രണ്ടുപേർ മാവേലിക്കര വരെയണിക്കൽവെച്ച് വനപാലകരുടെ പിടിയിലായി. താമരക്കുളം സ്വദേശി താഹ (42), വള്ളിക്കുന്നം സ്വദേശി ശ്രീനാഥ് (32) എന്നിവരാണ് പിടിയിലായത്.
ഇന്‍റലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് പത്തനാപുരം റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരും റാന്നി റേഞ്ചിലെ ഉദ്യോഗസ്ഥരും ആർ.ആർ.ടിയും ചേർന്നുനടത്തിയ നീക്കത്തെ തുടർന്നാണ് ഇവർ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമപ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വനപാലകർ ഇരുതലമൂരിയെ വാങ്ങാൻ എന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. കരികുളം ഫോറെസ്റ്റ് ഓഫിസർ വിനയൻ ബി, രാജേഷ് കുമാർ, വിദ്യ കുമാരി, രാജീവ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ മോനാച്ചൻ, സജി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.