വയോധികയെ ഹെൽമറ്റിന് അടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ചേർത്തല: പുന്നപ്ര വയലാർ വാർഷിക ദിനാചരണത്തിനിടെ അമിതവേഗത്തിൽ ബൈക്ക് ഓടിച്ചത് ചോദ്യംചെയ്തതിനെ തുടർന്ന് പ്രദേശവാസിയെ ഹെൽമറ്റ് കൊണ്ട് അടിച്ച് പരിക്കേൽപിച്ച കേസിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു.

വയലാർ പഞ്ചായത്ത് ഏഴാംവാർഡിൽ രമണിക വീട്ടിൽ ആരോമൽ (24), കരിയിൽ വീട്ടിൽ അഖിൽ (21) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഹെൽമറ്റ് കൊണ്ടുള്ള അടിയേറ്റ് തുടയെല്ല് പൊട്ടിയ സരസമ്മ (72) ഇപ്പോഴും ചികിത്സയിലാണ്. ചേർത്തല എസ്.എച്ച്.ഒ വി.ജെ. ആന്‍റണി, ഇൻസ്പെക്ടർ പി.പി. ബസന്ത്, സി.പി.ഒ കിഷോർ ചന്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Two people arrested in the case of hitting an elderly woman with a helmet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.