പൊലീസ് പിടികൂടിയ ലഹരി ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range രണ്ടുചാക്ക് ലഹരി ഉല്‍പന്നങ്ങൾ പിടികൂടി
ഇരിട്ടി: പൊലീസ് പരിശോധനയിൽ രണ്ടുചാക്ക് ലഹരി ഉൽപന്നങ്ങൾ പിടികൂടി. പടിക്കച്ചാലിലെ ഇളമ്പയില്‍ ഹൗസില്‍ ഷമീമിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 3000ത്തോളം ഹാന്‍സും കൂള്‍ലിപ്പും പിടികൂടിയത്.
എസ്.ഐ ഷിബു എഫ്. പോള്‍, എ.എസ്.ഐ വിനയകുമാര്‍, സി.പി.ഒമാരായ മിനിമോള്‍, സതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവ പിടികൂടിയത്.
കഴിഞ്ഞ ദിവസവും മുഴക്കുന്ന് പൊലീസ് ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളെയും യുവാക്കളെയും ഉള്‍പ്പെടെ ലഹരിക്ക് അടിമകളാക്കാന്‍ വന്‍ സംഘങ്ങളാണ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനെതിരെ പൊലീസും കനത്ത ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.