കൊല്ലം: ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച 300 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കൊട്ടിയം മൈലാപ്പൂരിൽ നടത്തിയ വാഹന പരിശോധനയിലാണ് കണ്ണനല്ലൂർ സ്വദേശികളായ സാബിർ റഊഫ്, നജ്മൽ എന്നിവർ അറസ്റ്റിലായത്.
താൻ എം.ഡി.എം.എ ഉപയോഗിക്കുകയോ കച്ചവടം ചെയ്യുകയോ ചെയ്യാറില്ലെന്നും മറ്റൊരാൾ തന്നപ്പോൾ പോക്കറ്റിൽ വെച്ചതാണെന്നും അറസ്റ്റിലായയാൾ പൊലീസിനോട് പറഞ്ഞു. പിന്നീട് വസ്ത്രം മാറിയപ്പോൾ അതെടുത്ത് മൊബൈൽ ഫോണിനൊപ്പം വണ്ടിയിൽ വെച്ചതാണ് എന്നാണ് ഇയാൾ നൽകിയ മൊഴി.
ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പതികൾ കാറിന്റെ ഡാഷ്ബോർഡിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് എം.ഡി.എം.എ. ഒളിപ്പിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടി കൊല്ലത്ത് എത്തിയ ഇവർ കൊട്ടിയം ഭാഗത്തേക്ക് പോകാൻ ശ്രമിക്കവേ മൈലാപ്പൂരിൽ പൊലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
കുറച്ചു ദിവസങ്ങളായി പ്രതികൾ പൊലീസിന്റെ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു. ലഹരി കടത്തുന്നതിനെക്കുറിച്ചുള്ള വിവരത്തെ തുടർന്നാണ് ചാത്തന്നൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധന നടത്തിയത്. ജില്ലയിൽ വൻതോതിൽ എം.ഡി.എം.എ എത്തിക്കുന്നതിൽ പ്രധാനികളാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. പിടിച്ചെടുത്ത എം.ഡി.എം.എക്ക് 20 ലക്ഷം രൂപയോളം വില വരും. ഇവർ ആർക്കൊക്കെയാണ് ലഹരി കൈമാറിയിരുന്നത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.