Posted On
date_range Updated On
date_range ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി
ബംഗാൾ: പശ്ചിമ ബംഗാളിലെ ബോൾപൂരിൽ ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച അഞ്ച് പേർ ചേർന്നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. അന്വേഷണത്തിൽ പ്രതികൾ പുറംനാട്ടുകാരാണെന്ന് കണ്ടെത്തി.
കങ്കളിത്തലയിലെ ഒരു മേളയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പെൺകുട്ടിയെ അഞ്ച് പേർ തട്ടിക്കൊണ്ടുപോയി വയലിൽ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ സഹോദരി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും വെള്ളിയാഴ്ച ഇരയുടെ വീട് സന്ദർശിച്ചിരുന്നെന്നും ബിർഭും പൊലീസ് സൂപ്രണ്ട് പറഞ്ഞു. പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
നാദിയ ജില്ലയിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.