കഞ്ചാവുമായി പിടിയിലായവർ
പുനലൂർ: തമിഴ്നാട്ടിൽനിന്ന് ബേക്കറി സാധനങ്ങളുടെ മറവിൽ കടത്തിയ ഒന്നേകാൽ കിലോയോളം കഞ്ചാവുമായി മൂന്ന് പേരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.പിക് അപ് ഡ്രൈവർ പുളിയൻകുടി സ്വദേശി അപ്പാദുരെ (52), സഹായികളായ ബൊമ്മയ്യ (38), കുമാർ (40) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ ശങ്കരൻകോവിൽനിന്ന് തിരുവനന്തപുരത്തേക്ക് ബേക്കറി സാധനങ്ങളുമായി വന്ന വണ്ടിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിൽ പരിശോധനക്ക് പൊലീസ് കൈ കാണിച്ചിട്ട് വണ്ടി നിർത്തിയില്ല. പിന്നീടുള്ള എക്സൈസ് ചെക് പോസ്റ്റ് കടന്നുവന്ന വണ്ടി എം.എസ്.എൽ ഭാഗത്ത് പൊലീസ് തടഞ്ഞു. വണ്ടിയിലുള്ളവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി വണ്ടി സ്റ്റേഷനിൽ എത്തിച്ചു. മൊത്തം സാധനങ്ങളും ഇറക്കി പരിശോധിച്ചപ്പോഴാണ് കാബിനിൽ കഞ്ചാവ് കണ്ടെത്തിയത്.
ഈ വാഹനം സ്ഥിരമായി ഇതുവഴി സാധനങ്ങളുമായി വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉടമ അറിയാതെയായിരുന്നു കഞ്ചാവ് കടത്തുന്നത്.സി.ഐ ശ്യം, എസ്.ഐ സുബിൻ തങ്കച്ചൻ, സി.പി.ഒമാരായ അലക്സാണ്ടർ, അഭിലാഷ്, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.