ഇൻഫോപാർക്ക് റോഡിലെ ദുരിതയാത്രക്ക് സമ്മാനമായി തക്കാളി നൽകി പ്രതിഷേധിക്കുന്നു
Posted On
date_range Updated On
date_range ദുരിതയാത്രക്ക് തക്കാളി സമ്മാനം; കാക്കനാട്ട് വേറിട്ട പ്രതിഷേധം
കാക്കനാട്: കുണ്ടുംകുഴികളും താണ്ടി വാഹനമോടിച്ച് എത്തിയ യാത്രക്കാർക്ക് ഹാരമണിയിച്ചും തക്കാളി സമ്മാനമായി നൽകിയും പ്രതിഷേധം. തകർന്നുതരിപ്പണമായ ഇൻഫോപാർക്ക് റോഡ് പൊതുമരാമത്ത് അധികൃതർ നന്നാക്കാത്തതിലുള്ള പ്രതിഷേധമാണ് എസ്.ടി.യു തൊഴിലാളികളും പൊതുപ്രവർത്തകരും ചേർന്ന് യാത്രക്കാരെ ആദരിക്കൽ ചടങ്ങാക്കി മാറ്റിയത്. കുഴിക്കാട്ടുമൂല ജങ്ഷനിൽ നടത്തിയ പ്രതീകാത്മക പ്രതിഷേധത്തോട് യാത്രക്കാരും സഹകരിച്ചു.
വാഹനങ്ങൾ നിർത്തി ഹാരവും തക്കാളിയും ഏറ്റുവാങ്ങിയ യാത്രക്കാരിൽ ചിലർ വാഹനം ഒതുക്കി പുതിയ സമരമുറക്ക് പിന്തുണയുമായി ഒപ്പംചേർന്നു. യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.എം. മാഹിൻകുട്ടി, എസ്.ടി.യു ജില്ല കൗൺസിൽ അംഗങ്ങളായ എ.എം. അബ്ദുൽ ഖാദർ, കെ.എ. ഹസൈനാർ, അസ്ലം കുന്നപ്പിള്ളി, മേഖല സെക്രട്ടറി ഇ.ബി. സലാം, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സി.കെ. റിയാസ്, പി.എസ്. അബ്ദുൽഖാദർ, കെ.എസ്. നിഷാദ്, എം.പി. സുരേന്ദ്രൻ, കെ.എം. സാദിഖ്, ഇ.എ. അജ്മൽ, ഇ.എസ്. ബഷീർ, എ.എസ്. ആഷിഖ്, അൻസാർ ചിറ്റേത്തുകര തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.