പുകയില ഉൽപന്നങ്ങൾ പിടികൂടി

ചെർപ്പുളശ്ശേരി: നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച് മൊത്ത വിൽപ്പന നടത്തുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. തൃക്കടീരി കാരാട്ടുകുർശ്ശി പുത്തുകുടി വീട്ടിൽ ഫൈജാസിനെയാണ് (35) ചെർപ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ ടി. ശശികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 13 ചാക്കുകളിലായി വാനിൽ കടത്തുകയായിരുന്ന 13946 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് എസ്.ഐമാരായ ബി. പ്രമോദ്, ഐ. ബിനുമോഹൻ , ശ്യാം സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനു ജോസഫ്, വിനോദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഉമ്മർസാദിഖ്, ഹോം ഗാർഡ് മുരളി എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

Tags:    
News Summary - Tobacco products seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.