പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത ടിപ്പർ ലോറി ഡ്രൈവർ അറസ്​റ്റിൽ

നീ​ലേ​ശ്വ​രം: പ​തി​ന​ഞ്ചു​കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി ബലാത്സംഗം ചെയ്​ത പ​രാ​തി​യി​ല്‍ ടി​പ്പ​ര്‍ ഡ്രൈ​വ​റാ​യ യു​വാ​വി​നെ നീ​ലേ​ശ്വ​രം പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.

മ​ടി​ക്കൈ എ​രി​ക്കു​ളം കു​ഞ്ഞി​പ്പ​ള്ള​ത്തെ ഗോ​പി​യു​ടെ മ​ക​ന്‍ ഹ​രി​നാ​ഥി​നെ​യാ​ണ് (23) നീ​ലേ​ശ്വ​രം പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ർ കെ.​പി. ശ്രീ​ഹ​രി​യും സം​ഘ​വും അ​റ​സ്​​റ്റു​ചെ​യ്ത​ത്. പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പ​ല​യി​ട​ങ്ങ​ളി​ല്‍വെ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് പ​രാ​തി.

ബ​ന്ധു​ക്ക​ള്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. പെ​ണ്‍കു​ട്ടി​യി​ല്‍നി​ന്ന്​ പൊ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ്, ബലാത്സംഗത്തിനിരയാക്കിയതായി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ടി​പ്പ​ര്‍ ലോ​റി​യി​ലെ ജോ​ലി​ക്കി​ട​യി​ലാ​ണ് ഹ​രി​നാ​ഥ് പെ​ണ്‍കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്.

ത​ങ്ങ​ള്‍ ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​റ​സ്​​റ്റി​ലാ​യ ഹ​രി​നാ​ഥ് പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍, പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​യെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​ന് ഇ​യാ​ള്‍ക്കെ​തി​രെ പോ​ക്‌​സോ കു​റ്റം ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags:    
News Summary - tipper driver arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.