അൻഫാദ്
Posted On
date_range Updated On
date_range തിരൂർ ബിവറേജസിന് മുന്നിൽ അക്രമം നടത്തിയ കേസിൽ മൂന്നാമനും പിടിയിൽ
തിരൂർ: തിരൂർ ബിവറേജസ് പരിസരത്ത് മദ്യപിച്ചെത്തി ഗുണ്ടവിളയാട്ടം നടത്തുകയും ടി.സി.വി കാമറമാൻ ഷബീറിനെ ആക്രമിക്കുകയും ചെയ്ത കേസിൽ മൂന്നാമത്തെ പ്രതിയും അറസ്റ്റിൽ. പറവണ്ണ ചേക്കാമടത്ത് വീട്ടിൽ അൻഫാദിനെയാണ് (23) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തേ ഇതേ കേസിൽ പറവണ്ണ സ്വദേശികളായ കമ്മാക്കന്റെപുരക്കൽ യൂസുഫ് (34), വടക്കേകരണം വളപ്പിൽ നിസാഫ് (33) എന്നിവരെ തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊറ്റത്തപ്പടിയിലെ ബിവറേജസിന് സമീപം മദ്യപിച്ചെത്തിയ മൂന്നംഗ സംഘം പരിസരത്തുണ്ടായിരുന്ന ആളുകളെയും മാധ്യമപ്രവർത്തകനെയും ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.