Posted On
date_range Updated On
date_range വീടിന്റെ വാതിൽ പൊളിച്ച് 83 പവൻ ആഭരണങ്ങൾ കവർന്നു
നാഗർകോവിൽ: കോട്ടാർ വടലിവിളയിൽ വീട്ടിൽ മോഷണം. സ്വകാര്യ മണൽകമ്പനി മാനേജരായ ആണ്ടേശ്വരന്റെ വീട്ടിൽനിന്ന് 83 പവൻ സ്വർണാഭരണങ്ങളും ഒന്നരകിലോ വെള്ളിയും നഷ്ടമായി.
ആണ്ടേശ്വരനും കുടുംബവും ചെന്നൈയിൽ പോയിരുന്നു. ഞായറാഴ്ച വീട്ടിലെ നായക്ക് ആഹാരം നൽകാൻ വന്ന സമീപവാസി വീടിന്റെ പിന്നിൽ എത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.
കോട്ടാർ ഡി.എസ്.പി നവീൻ കുമാറിന്റെ നേതൃത്വത്തിൽ സംഭവസ്ഥലം പരിശോധിച്ചു. സി.സി.ടി.വിയും മോഷ്ടാക്കൾ കേടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.