മോഷണം: പ്രതി അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: മോഷണക്കേസിൽ പ്രതിയെ പിടികൂടി. പൊൻകുന്നം സ്വദേശി ശാന്തിഗ്രാമം കോളനി പുതുപ്പറമ്പിൽ വീട്ടിൽ ഹാരിസ് ഹസീന (26) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

തമ്പലക്കാട് തൊണ്ടുവേലി ഭാഗത്തുള്ള മേരിക്കുട്ടിയുടെ വീട്ടിൽനിന്ന് ഇയാൾ കഴിഞ്ഞ ദിവസം 25,000 രൂപ വിലയുള്ള ഹെവി ഡ്യൂട്ടി ഡ്രില്ലിങ് മെഷീൻ മോഷ്ടിച്ചിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു.

കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഷിന്‍റോ പി. കുര്യൻ, എസ്.ഐമാരായ അരുൺ തോമസ്, പ്രദീപ്, രാധാകൃഷ്ണപിള്ള, സി.പി.ഒ ബോബി എന്നിവർ ചേർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാള്‍ക്ക് പൊന്‍കുന്നം സ്റ്റേഷനിലും കേസുകള്‍ നിലവിലുണ്ട്.

Tags:    
News Summary - Theft: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.