Posted On
date_range Updated On
date_range ക്ഷേത്രത്തിൽ മോഷണം; തമിഴ്നാട്ടുകാരായ മൂന്നുപേർ അറസ്റ്റിൽ
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇരമല്ലിക്കര ശ്രീധർമശാസ്ത ക്ഷേത്രത്തിൽനിന്ന് 8000 രൂപ വിലവരുന്ന പൂജാപാത്രങ്ങളും മറ്റും മോഷ്ടിച്ച കേസിൽ തമിഴ്നാട്ടുകാരായ മൂന്നുപേരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് തെങ്കാശി ജില്ലയിൽ തെങ്കാശി പാലത്തിന് താഴെ താമസിക്കുന്ന പരമശിവം (20), ജയകാന്ത് (19), മുരുകന്റെ ഭാര്യ നാഗമ്മ (55) എന്നിവരാണ് പിടിയിലായത്.
ചെങ്ങന്നൂർ ഡിവൈ.എസ്.പി ബിനുകുമാർ, സി.ഐ എ.സി. വിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.സബ് ഇൻസ്പെക്ടർ എൻ. രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജുമോൾ, സിവിൽ പൊലീസ് ഓഫിസർ മണിലാൽ, സിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.