Posted On
date_range Updated On
date_range ജ്വല്ലറിയിൽ മോഷണം: യുവതി അറസ്റ്റിൽ
കളമശ്ശേരി: ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തി ജ്വല്ലറിയിൽ മോഷണം നടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. കളമശ്ശേരി വിളയിൽ വീട്ടിൽ സൂര്യയെയാണ് (30) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ഇടപ്പള്ളിയിലെ ജ്വല്ലറിയിൽ തിങ്കളാഴ്ച എത്തിയ യുവതി ഒരു പവൻ വരുന്ന വള മോഷ്ടിച്ച് കടന്നു.
അടുത്തദിവസവും സമാന രീതിയിൽ മോഷണം നടത്തി കടന്ന് കളയാൻ ശ്രമിച്ചത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയും പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.