Posted On
date_range Updated On
date_range മോഷണക്കേസ് പ്രതി അറസ്റ്റിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ കിടപ്പുരോഗികളെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെ പൊലീസ് പിടികൂടി. കുടമാളൂർ അമ്പാടിക്കവല ഭാഗത്ത് രവിനിവാസ് വീട്ടിൽ രഞ്ജിത്ത് രവിയെയാണ് (41) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം രാത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഓടുകയായിരുന്നു ഇയാള്‍.
തുടർന്ന് യുവതി ബഹളം വെക്കുകയും പൊലീസ് എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരും ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. സമാനമായ രീതിയിൽ മോഷണം നടത്തിയതിന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുമ്പും കേസ് നിലവിലുണ്ട്.ഗാന്ധിനഗർ എസ്.ഐ വി. വിദ്യ, എ.എസ്.ഐ ബസന്ത്, സി.പി.ഒമാരായ മഹേഷ്, സോണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.