അറസ്റ്റിലായ അക്ബര്‍ഷാ മന്‍സൂര്‍
ഷാജഹാന്
കിളികൊല്ലൂര്‍: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് സ്വർണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം ആലംകോട് ചരുവിളവീട്ടില്‍ അക്ബര്‍ഷാ (47), ഇരവിപുരം വാളത്തുംഗല്‍ കാരാളിതൊടിയില് വീട്ടില്‍ മന്‍സൂര്‍ (42), ചന്ദനത്തോപ്പ് കുഴിയം പോച്ചവിള മന്‍സിലില്‍ ഷാജഹാന് (55) എന്നിവരാണ് കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. മേക്കോണില്‍ നസീറയുടെ വീടിന്റെ കതക് കുത്തിത്തുറന്നാണ് അഞ്ച് പവന് സ്വര്‍ണം മോഷ്ടിച്ചത്. കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഗിരീഷിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ബ്രാഞ്ച് എസ്.ഐ ജയകുമാര്‍, കിളികൊല്ലൂര്‍ എസ്.ഐ മാരായ സുഖേഷ്, അനില്‍, എ.എസ്.ഐ ബൈജു ജറോം, എസ്.സി.പി.ഒമാരായ മനു, സീനു, സജു, രിപു, രതീഷ്, ഇമാനുവല്‍, സി.പി.ഒ മാരായ പ്രശാന്ത്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.