ഷാജഹാൻ
Posted On
date_range Updated On
date_range പെട്രോൾ പമ്പിൽ മോഷണം: പ്രതി അറസ്റ്റിൽ
പാണ്ടിക്കാട്: പെരിന്തൽമണ്ണ റോഡിലെ പെട്രോൾപമ്പ് ഓഫിസ് കുത്തിത്തുറന്ന് 32,000 രൂപ മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. കോതമംഗലം തേലക്കാട് വീട്ടിൽ ഷാജഹാൻ (47) ആണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 25ന് പാണ്ടിക്കാട് ചൂരക്കാവിലെ കണ്ണിയൻസ് പെട്രോൾ പമ്പ് ഓഫിസിൽനിന്നാണ് മോഷണം പോയത്. പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി പിടിയിലായത്. പാണ്ടിക്കാട് സി.ഐ കെ. മുഹമ്മദ് റഫീഖ്, എസ്.ഐ മോഹൻദാസ്, എസ്.സി.പി.ഒമാരായ ഹാരിസ്, ഷൈജു, സി.പി.ഒ രജീഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.