തട്ടുകട അടിച്ചുതകർത്ത്​ സ്ത്രീയെ ആക്രമിച്ചു; യുവാവ്​ അറസ്റ്റിൽ

കരിമണ്ണൂർ: തട്ടുകട അടിച്ചുതകർത്ത ശേഷം ഉടമയായ സ്ത്രീയെ കുത്തിപ്പരിക്കേൽപ്പിച്ചു. പന്നൂർ സ്വദേശി ബീന പുളിക്കത്തോട്ടിയിലിന്നേരെയാണ് ആക്രമണം. പ്രതി തച്ചാമഠത്തിൽ ജയനെ (32) കരിമണ്ണൂർ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ബീനയെ തൊടുപുഴ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് സംഭവം.

പന്നൂരിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം തട്ടുകട നടത്തുകയാണ് ബീന. ഇതിനു സമീപം ജയൻ ലോട്ടറി വിൽക്കുന്നുണ്ട്. ബീനയുടെ തട്ടുകടയിൽനിന്ന് ആരോ ചായ വാങ്ങി കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന് കുടിച്ചപ്പോൾ അല്പം നിലത്തു വീണു.

താൻ രാത്രി കിടക്കുന്ന സ്ഥലത്ത് ചായ വീഴ്ത്തി എന്നാരോപിച്ച് ജയൻ ബീനയെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ആക്രമണം തടയുന്നതിനിടെ ബീനയുടെ കൈക്ക് മുറിവേറ്റു. ബീനയുടെ മൊഴി രേഖപ്പെടുത്തികരിമണ്ണൂർ പൊലീസ് കേസെടുത്തു.

Tags:    
News Summary - The woman was attacked by the shopkeeper; The young man was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.